Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ImranKhan

പ്ര​തി​ഷേ​ധ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​തി​ന് ന​ട​ൻ ഇ​മ്രാ​ൻ ഖാ​നോ​ട് രാ​ജ്യം വി​ടാ​ൻ ഉ​ത്ത​ര​വി​ട്ട് മും​ബൈ പൊ​ലി​സ്

മും​ബൈ: മും​ബൈ​യി​ലെ ഓ​ഗ​സ്റ്റ് ക്രാ​ന്തി മൈ​താ​ന​ത്ത് ന​ട​ന്ന പ്ര​തി​ഷേ​ധ സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​തി​ന്, അ​മേ​രി​ക്ക​ന്‍ പൗ​ര​നാ​യ ന​ട​ന്‍ ഇ​മ്രാ​ൻ ഖാ​ന് മും​ബൈ പൊ​ലീ​സ് രാ​ജ്യം വി​ടാ​ൻ നോ​ട്ടീ​സ് അ​യ​ച്ചു. ഒ​ക്ടോ​ബ​ർ 28-ന​കം രാ​ജ്യം വി​ടാ​നാ​ണ് അ​ദ്ദേ​ഹ​ത്തി​ന് നി​ര്‍​ദേ​ശം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. അ​മേ​രി​ക്ക​ന്‍ പാ​സ്‌​പോ​ര്‍​ട്ടു​ള്ള ഇ​മ്രാ​ന്‍ ഖാ​ന്‍, ബോ​ക്സ് ഓ​ഫീ​സ് താ​രം ആ​മി​ര്‍ ഖാ​ന്‍റെ സ​ഹോ​ദ​രീ​പു​ത്ര​ന​നാ​ണ്.

മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​തി​നാ​ണ് ന​ട​പ​ടി. ഇ​ന്ത്യ​ൻ പൗ​ര​ന​ല്ലാ​തി​രു​ന്നി​ട്ടും പ്ര​തി​ഷേ​ധ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു എ​ന്നാ​രോ​പി​ച്ച് ഇ​മി​ഗ്രേ​ഷ​ൻ നി​യ​മ​ത്തി​ലെ സെ​ക്ഷ​ൻ 29, 7 പ്ര​കാ​ര​മാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ശ​നി​യാ​ഴ്ച പ്ര​തി​ഷേ​ധ​ത്തി​നി​ട​യി​ൽ അ​ദ്ദേ​ഹ​ത്തെ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു.

ക​സ്റ്റ​ഡി​യി​ലാ​യ​തി​ന് പി​ന്നാ​ലെ പൊ​ലി​സ് വാ​നി​ലി​രി​ക്കു​ന്ന ത​ന്‍റെ ചി​ത്രം പ​ങ്കു​വെ​ച്ച് 'ഞാ​ൻ ഒ​രു യാ​ത്ര പോ​വു​ക​യാ​ണെ​ന്ന് തോ​ന്നു​ന്നു' എ​ന്ന് അ​ദ്ദേ​ഹം കു​റി​ച്ചി​രു​ന്നു. മും​ബൈ​യി​ലെ പൗ​ര​ന്‍ എ​ന്ന നി​ല​യി​ലാ​ണ് താ​ൻ സ​മ​ര​ത്തി​നെ​ത്തി​യ​തെ​ന്നും ആ​ളു​ക​ളു​ടെ ശ​ബ്ദം അ​ടി​ച്ച​മ​ർ​ത്തു​ന്ന​തി​നെ ചോ​ദ്യം ചെ​യ്യാ​നാ​ണ് എ​ത്തി​യ​തെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Latest News

Corehub Up